അറിയാതെ വന്നാരോ അനുരാഗം മൂളുമ്പോൾമനസ്സിനുള്ളിൽ മാരിവില്ലു പൂത്തനേരംമധുമാസത്തിൻ കോകിലങ്ങൾ പാട്ടു മൂളുംഇനി ഒഴുകാം ഒരു പുഴയായ്ഹൃദയത്തിൻ തൂവൽത്തുമ്പിൽപ്രേമലോല കാവ്യമോടെ
അറിയാതെ വന്നാരോ അനുരാഗം മൂളുമ്പോൾ
അറിയാതെ നീയെന്നോ ഇഴ നെയ്ത മോഹത്തിൻഇതളായ് താനേ ഞാൻ വിരിയാംനിറമാല ചാർത്തും നീപുലരിത്തൂമഞ്ഞായ് ഞാൻഇനിയീ വഴിയിൽ കാത്തു നിൽക്കാം
നീല വാനിലെന്നും വെൺകുട ചൂടി നിൽക്കുംപൂനിലാവിലൂടെ ഞാനീ സ്വപ്നത്തിൻ തേരിലേറാം അറിയാതെ വന്നാരോ അനുരാഗം മൂളുമ്പോൾ
അകതാരിലീണങ്ങൾ അതിലോല ഭാവങ്ങൾഅതിൽ നിൻ വിരലിൻ ലാളനകൾഅനുനാദമായുള്ളിൽ അനുവാദമോതുമ്പോൾഹൃദയം മുരളീ നാദമായ്
ചാരെയോടിയെത്തും നിൻ വിരൽ പോലെയെന്നുംചേർന്നിരുന്നു മെല്ലെ മെല്ലെ ഈണങ്ങൾ കാതിൽ മൂളാം
അറിയാതെ വന്നാരോഅനുരാഗം മൂളുമ്പോൾ
LYRICS IN ENGLISH
No comments: