Aakasham Pole Lyrics | ആകാശം പോലെ | Bheeshma Parvam Movie Songs Lyrics


 
ആകാശം പോലെ 
അകലെ അരികത്തായ്
ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോ
അനുരാഗ തീയെരിയുമ്പോൾ നാം
പുണരാതെയറിയുന്ന
മഴയുള്ള രാവിന്റെ കൊതിയാണ് നീ

തൂമഞ്ഞായ് നിന്നു 
വെയിലായ് ഞാൻ വന്നു
ഒരു ശ്വാസക്കാറ്റിൽ 
പൊലിയാമെന്നോർത്തു
അകലാനോ കലരാനോ 
കഴിയാതെ നാം
ഇടനെഞ്ചിൽ വീഴുന്ന 
മലർവാക നിറമുള്ള കനവാണ് നീ

വിരഹാഗ്നിയിൽ 
എരിഞ്ഞാളുന്ന രാവിൽ
തിര നുര നെയ്യുന്ന തീരങ്ങളിൽ
പുലർകാലം പോരും വഴിയോരങ്ങളിൽ
ഓർക്കുവാനായി ഈ ഒരാൾ മാത്രം
പാതിയാത്മാവിൽ വീഞ്ഞുമായി വന്നു
മഴയിലുമീ തീയാളുന്നു
കരകാണാത്ത രാവിൽ
മറവികൾ തൊടുമോ നിന്നോർമ്മയിൽ

ആകാശംപോലെ അകലെ
അരികത്തായി ഉയരേ ദൂരത്തു
ഉയിരിൻ ചാരത്തു
അനുരാഗ തീയെരിയുമ്പോൾ നാം
അതിരറ്റകാലത്തിൻ അലമേലെ
ഒഴുകുന്ന ഇലകൾ നമ്മൾ

LYRICS IN ENGLISH

No comments:

All Rights Reserved by MALAYALAM LOVE SONGS © 2000 - 2020
Powered By Blogger

Contact Form

Name

Email *

Message *

Theme images by imacon. Powered by Blogger.