Pakaliravukal Lyrics | പകലിരവുകളാം ഇരുകുതിരകളാൽ | Kurup Malayalam Movie Songs Lyrics


 
പകലിരവുകളാം ഇരുകുതിരകളാൽ
അഴകിയ നഗരത്തെരുവിതു പ്രണയം
കരകവിയുമൊരെൻ നിറഹൃദയ
നദികരയിലൂടൂടൽ പലവുരു കുതറും
തെരുവിതു പ്രണയം ങ്ഹും
അഴിയുന്നൊരിരുളിൽ  ങ്ഹും
അലയുന്നൊരഴകിൽ
പൊൻപടമുരിയും മുകിലു-
പോലിഴഞ്ഞുണരുക പകലായ്

തിരസാഗരമോതും അനുരാഗം
അതിലലിയുന്നൊരു വെൺതീരം
തരൂ സാഗരമേ നിൻ ലവണജലം
അഴിമുഖമാണു ഞാൻ ആ ജന്മം
വരൂ നീ തൊടൂ നീ
വെറുമൊരു മണലിൻ 
തരിയാം ഇവളെ
കടലിന്റെ കടലേ
പാരാവാരം പുലരുന്ന നേരം
ഒരു പെരുമീനായ് തെളിയാം ഞാൻ

പകലിരവുകളാം ഇരുകുതിരകളാൽ
അഴകിയ നഗരത്തെരുവിതു പ്രണയം
തെരുവിതു പ്രണയം
അഴിയുന്നൊരിരുളേ 
അലയുന്നൊരഴകിൽ
പൊൻപടമുരിയും മുകിലു-
പോലിഴഞ്ഞുണരുക പകലായ്

കരകവിയുമൊരെൻ നിറഹൃദയ
നദികരയിലൂടൂടൽ പലവുരു കുതറും
തെരുവിതു പ്രണയം ങ്ഹും
അഴിയുന്നൊരിരുളേ ങ്ഹും
അലയുന്നൊരഴകേ
പൊൻപടമുരിയും മുകിലു-
പോലിഴഞ്ഞുണരുക പകലായ്

LYRICS IN ENGLISH

No comments:

All Rights Reserved by MALAYALAM LOVE SONGS © 2000 - 2020
Powered By Blogger

Contact Form

Name

Email *

Message *

Theme images by imacon. Powered by Blogger.