Kannil Kannil Lyrics | കണ്ണിൽ കണ്ണിൽ കനവലിഞ്ഞ | കാലം നമ്മിൽ തന്നോരെ


 
കാലം നമ്മിൽ തന്നോരെ വരം
സുധീപ്തമീ സ്വയം വരം 
സ്വപനം പോലിന്നീ സമാഗമം 
മനം മുഖം സുഹാസിതം 
ഉയിരുകളലിയുന്നുവോ 
മുകിൽ കുടഞ്ഞ മാരിയിൽ 
ഇനിയനുരാഗമായ് 
മധുരമറിഞ്ഞിടാൻ 
വിരലുകൾ കോർത്തിടാം 
അരികിലിരുന്നിടാം സദാ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ 
കടല് പോലെ പ്രണയമായ്
ഈ സുദിനമനന്ദമായ് 
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ 
കടല് പോലെ പ്രണയമായ്
ഈ സുദിനമനന്ദമായ് 

തൊട്ടു തൊട്ടൊന്നായ് ചേർന്നിരിക്കാം 
പാട്ടൊന്ന് പാടിത്തരാം 
നാളേറെയായ് നമ്മൾ കാത്തിടുമീ 
മോഹങ്ങൾ പങ്ക് വെക്കാം 
അനുപമ സ്നേഹലോലമായ്
നറു ചിരി തൂകി നിന്നു നാം
ഇനിവരും പകലുമിരവു 
നിറയുമരിയൊരാൾ നിറങ്ങളാൽ 

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ 
കടല് പോലെ പ്രണയമായ്
ഈ സുദിനമനന്ദമായ് 
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ 
കടല് പോലെ പ്രണയമായ്
ഈ സുദിനമനന്ദമായ് 

ഒരു പുഴയായ് ഒഴുകുവാൻ 
ദിശകൾ തേടി നാം 
പുതു ശലഭമതെന്ന പോൽ 
വനികൾ തേടി നാം
പുലരിയിലെത്രമാത്രകൾ
ഇരുമനമൊന്നുചേർന്നിടാം
പലവുരു തനിയെ ഉണരും 
പ്രണയ കാവ്യമായ് 
ഇതാ ഇതാ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ 
കടല് പോലെ പ്രണയമായ്
ഈ സുദിനമനന്ദമായ് 
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ 
കടല് പോലെ പ്രണയമായ്
ഈ സുദിനമനന്ദമായ് 

LYRICS IN ENGLISH

No comments:

All Rights Reserved by MALAYALAM LOVE SONGS © 2000 - 2020
Powered By Blogger

Contact Form

Name

Email *

Message *

Theme images by imacon. Powered by Blogger.