നീല നിലവേ | RDX Malayalam Movie Songs Lyrics


 
നീല നിലവേ നിനവിൽ അഴകേ
താരമരികേ വിരിയും ചിരിയേ
പാറി ഉയരാൻ ചിറകിലലയാൻ
തോന്നലുണരും മനസ്സിൽ വെറുതേ

താനെ മാറിയെൻ ലോകവും
നിന്റെ ഓർമ്മയാലേ
നൂറു പൊൻകിനാവിന്നിതാ
മിന്നി എന്നിലാകേ

നീ തൂവൽ പോലേ 
കാറ്റിൽ വന്നെൻ
നെഞ്ചിൽ തൊട്ടില്ലേ ... ജീവനേ

നീല നിലവേ നിനവിൽ അഴകേ
താരമരികേ വിരിയും ചിരിയേ
പാറി ഉയരാൻ ചിറകിലലയാൻ
തോന്നലുണരും മനസ്സിൽ വെറുതേ

രാവുപുലരാൻ കാത്തുകഴിയും
നിന്നെ ഒന്നു കാണാനായ്
ദൂരെയിരുളിൽ മഞ്ഞു കനവിൽ
എന്നെ തേടിയില്ലേ നീ

നിന്നോരോ വാക്കിലും 
നീളും നോക്കിലും
പൂന്തേൻ തുള്ളികൾ 
നിറയേ പൊഴിയേ
എന്തേ ഇങ്ങനെ മായാജാലമോ
എന്നെത്തന്നെ ഞാൻ 
എവിടെ മറന്നോ
നിറമായും നിഴലായും 
നീയില്ലേ എന്നാലും

No comments:

All Rights Reserved by MALAYALAM LOVE SONGS © 2000 - 2020
Powered By Blogger

Contact Form

Name

Email *

Message *

Theme images by imacon. Powered by Blogger.